Site icon Fourteen Kerala – 14 Kerala News

ഡൽഹിയെ നടുക്കി അരുംകൊല! യുവതിയെയും മൂന്ന് പിഞ്ചുമക്കളെയും കഴുത്തറുത്ത് കൊന്നു; ഭർത്താവിനായി തിരച്ചിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ഒരു കുടുംബത്തിലെ നാലുപേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. യുവതിയെയും അവരുടെ മൂന്ന് പെൺമക്കളെയുമാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് പട്ന സ്വദേശി മുഞ്ചുൻ കെവാത്തിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ചന്ദൻ പാർക്ക് പ്രദേശത്തായിരുന്നു സംഭവം. വീട്ടിൽനിന്ന് തന്നെയാണ് യുവതിയുടെയും പെൺമക്കളുടെയും മൃതദേഹം കണ്ടെടുത്തത്. പെണ്മക്കൾ മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണ്. മൂന്ന് മുതൽ അഞ്ച് വയസ് വരെയാണ് ഇവരുടെ പ്രായം. നാല് പേരെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയിട്ടുള്ളത്.ഭർത്താവിന്റെ ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ആണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധന നടക്കുകയാണ്.

Exit mobile version