Site icon Fourteen Kerala – 14 Kerala News

റീച്ച് കിട്ടാൻ കല്ലുപ്പ് എംഡിഎംഎ ആക്കി….! ഇൻസ്റ്റ​ഗ്രാമിലൂടെ എക്സൈസിനെ വെല്ലുവിളിച്ച കോഴിക്കോട് മേപ്പയൂരിലെ ‘ബുദ്ധൻ’ കുടുങ്ങി

കോഴിക്കോട്: കോഴിക്കോട് എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ ഇട്ട യുവാവ് ഒടുവിൽ കുടുങ്ങി. കയ്യിലുള്ളത് എംഡിഎംഎ ആണെന്ന് അവകാശപ്പെട്ട് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചെങ്കിലും, ചോദ്യം ചെയ്യലിൽ അത് വെറും ‘കല്ലുപ്പ്’ ആണെന്ന് തെളിഞ്ഞു.

താൻ എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത് സമൂഹമാധ്യമത്തിൽ റീച്ച് കിട്ടാനാണെന്നും എംഡിഎംഎ ആയി കാണിച്ചത് വെറും കല്ലുപ്പായിരുന്നെന്നും അന്വേഷണത്തിൽ യുവാവ് പറഞ്ഞു. സാധാരണ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ റീച്ച് കിട്ടിയില്ലെന്നും ലഹരി ഉപയോഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ റീച്ചുണ്ടായെന്നും യുവാവ് എക്സൈസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞു.ഇക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ ഒപ്പം നിര്‍ത്തിയെടുത്ത വീഡീയോയിലും യുവാവ് പറഞ്ഞു. വീഡിയോ റീല്‍സായി ഇടുകയും ചെയ്തു. കോഴിക്കോട് മേപ്പയൂർ സ്വദേശിയായ വിഷ്ണവുവാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യമായി എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്.

ലഹരിമരുന്ന് കൈവശം വെച്ചാണ് യുവാവ് വെല്ലുവിളി നടത്തിയത്. മിസ്റ്റർ ബുദ്ധൻ എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നാണ് ലഹരിമരുന്ന് പരസ്യമായി പ്രദർശിപ്പിച്ചും, ലഹരി ഉപഭോഗം പ്രോത്സാഹിപ്പിക്കും വിധമുള്ള വീഡിയോ പങ്കുവെച്ചത്. ലഹരി കൈവശമുണ്ടെന്നും തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു യുവാവിന്റെ വെല്ലുവിളി.

Exit mobile version