Site icon Fourteen Kerala – 14 Kerala News

ചൂടിനൊപ്പം അൾട്രാവയലറ്റ് രശ്മികളും വില്ലനാകുന്നു…: അതീവ ജാഗ്രതാനിർദ്ദേശം

ജില്ലയില്‍ ചൂടിനൊപ്പം അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. കൊട്ടാരക്കരയില്‍ സ്ഥാപിച്ച അള്‍ട്രാവയലറ്റ് സെന്‍സറില്‍ ഫെബ്രുവരി 23ന് സൂചിക 8 രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഉയര്‍ന്നപ്രദേശങ്ങള്‍, തീരദേശ-ജലാശയ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും.

Exit mobile version