Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കുണ്ടുതോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: സ്‌കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുണ്ടുതോട് ഗവ യുപി സ്‌കൂളിലാണ് സംഭവം. കാവിലുംപാറ സ്വദേശിയായ അനുരഞ്ജാണ് മരിച്ചത്. മറ്റൊരു സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അനുരഞ്ജിനെ ഇന്ന് രാവിലെ കുണ്ടുതോട് സ്‌കൂളിലെ വരാന്തയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ഇന്ന് രാവിലെയാണ് മൃതദേഹംകണ്ടെത്തിയത്.കുട്ടിമാനസികപ്രയാസത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികളടക്കം പൂർത്തിയാക്കി തൊട്ടിൽപ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Exit mobile version