Site icon Fourteen Kerala – 14 Kerala News

കട്ടിപ്പാറ ടൗണിൽ വെച്ച് ഉണ്ടായ അക്രമത്തിൽ യുവാവിന് പരിക്കേറ്റു

താമരശ്ശേരി:കട്ടിപ്പാറ ടൗണിൽ വെച്ച് ഉണ്ടായ അക്രമത്തിൽ യുവാവിന് പരുക്കേറ്റു . കൊല്ലൊന്നുമ്മൽ സൈനുൽ ഷാബിദ് (39) നാണ് പരുക്കേറ്റത്.മുൻവൈരാഗ്യം മൂലമാണ് പ്രതികൾ അക്രമിച്ചതെന്ന് ഷാബിദ് നൽകിയ പരാതിയിൽ പറയുന്നു.

താമരശ്ശേരി ചുങ്കം സ്വദേശിയായ ഹമീദ്, കണ്ണൂർ തവക്കര സ്വദേശി ദിജിൽ സൂരജ് എന്നയാളും, കണ്ടാലറിയുന്ന മറ്റൊരാളും ചേർന്ന് കൈ കൊണ്ട് വലത് കണ്ണിനെ അടിക്കുകയും നാവിക്കും പുറത്തും ചവിട്ടി തള്ളി ഇടുകയും തുടർന്ന് തൊട്ടടുത്ത കടയിൽ നിന്നും കത്തിയെടുത്ത് അക്രമികളിൽ ഒരാൾ ഷാബിദിനെ കുത്താൻ നോക്കുകയും കൈകൊണ്ട് തടുത്തതിനാൽ വലതു കൈ തണ്ടയിൽ കുത്തുകൊണ്ട് ഷാബിദിന് മുറിവേൽക്കുകയും ചെയ്യുകയായിരുന്നു.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഷാബിദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ കണ്ണൂർ തവക്കര സ്വദേശി ദിജിൽ സൂരജിനെ പോലീസ് പിടികൂടി.

Exit mobile version