Site icon Fourteen Kerala – 14 Kerala News

കരിമ്പനപ്പാലത്ത് മരമില്ലിൽ തീപ്പിടിത്തം

വടകര : കരിമ്പനപ്പാലത്തെ കൃഷ്ണ മരമില്ലിൽ തീപ്പിടിത്തം. തിങ്കളാഴ്ച രാത്രി 11.15-ഓടെയാണ് സംഭവം. വടകര അഗ്നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. രണ്ടുമണിക്കൂറോളം പ്രവർത്തിച്ചാണ് തീയണച്ചത്. കുറച്ച് മരം കത്തിനശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഒ. അനീഷിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ പി.കെ. റിനീഷ്, എം.ടി. റാഷിദ്, മനോജ് കിഴക്കെക്കര, വി.കെ. ബിനീഷ്, ടി.പി. ഷിജു, പി.എം. ബബീഷ്, ടി.വി. അഖിൽ, മുനീർ അബ്ദുള്ള, കെ.ബി. സുരേഷ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

Exit mobile version