Site icon Fourteen Kerala – 14 Kerala News

റോഡരികിൽ മാലിന്യക്കൂമ്പാരം

പന്തീരാങ്കാവ് : അത്താണിയിലെ സർവീസ് റോഡിന് സമീപമുള്ള പറമ്പിൽ മാലിന്യക്കൂമ്പാരം. വീടുകളിൽനിന്നുള്ള പ്ലാസ്റ്റിക് വേസ്റ്റ്, പാമ്പേഴ്സ്, ഭക്ഷണ അവശിഷ്ടങ്ങൾ, എന്നിവ ചാക്കിലാക്കി റോഡ് അരികിൽ കൂമ്പാരമായി കിടക്കുന്നു. അത് നായകളുംമറ്റും കടിച്ചുകീറി പരിസരവാസികൾക്കും വഴിയേനടന്നുപോകുന്നവർക്കും വാഹനത്തിൽ സഞ്ചരിക്കുന്നവരെയും ബാധിക്കുന്നു.

ഭക്ഷണാവശിഷ്ട മാലിന്യംകൊണ്ട് പരിസരം ദുർഗന്ധം വമിക്കുന്നുണ്ട്. കാൽനട വിദ്യാർഥികൾക്കും മറ്റു യാത്രക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനടുത്ത് ഒരു വയലുണ്ട്. അവിടെയും മാലിന്യക്കൂമ്പാരമുണ്ട്. മാലിന്യം കൊണ്ട് തള്ളുന്നത് അവിടെയുള്ള ജനങ്ങൾ കൈയോടെ പിടിച്ചിട്ടുണ്ടെങ്കിലും ഇത് ആവർത്തിക്കുകയാണ്. ഇതിനെതിരെ പലതവണ പരിസരവാസികൾ പ്രതികരിച്ചിട്ടും യാതൊരു തരത്തിലും പരിഹാരമുണ്ടായിട്ടില്ല. ഇതിനെതിരേ അധികാരികൾ വേണ്ട നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നു.

Exit mobile version