Site icon Fourteen Kerala – 14 Kerala News

ചവറ് കമ്പി കൊണ്ട് മുഖ കവചം; പൊട്ടിയ ചിൻ സ്ട്രാപ്പ്; പൊലീസ് ഹെൽമെറ്റിന്റെ ശോചനീയാവസ്ഥ തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: സമരം, മാർച്ച്, പ്രക്ഷോഭങ്ങൾ…ഇവയിലുണ്ടാകുന്ന കല്ലേറും സംഘർഷങ്ങളും… ഒരു കൈയിൽ ലാത്തിയും, മറു കൈയിൽ ഷീൽഡുമേന്തി താഴെ നിരയിലുള്ള പൊലീസുകാരാകും മിക്കപ്പോഴും മുൻനിരയിൽ നിന്ന് ഇവയെ എല്ലാം നേരിടുന്നത്. പൊലീസുകാരുടെ ജീവന് പുല്ലുവില കൽപ്പിച്ച് മോശം ഗുണനിലവാരമുള്ള ഹെൽമെറ്റുകൾ വിതരണം ചെയ്ത നടപടി തുറന്നുകാട്ടുകയാണ് ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസ് ഉദ്യോഗസ്ഥൻ.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉമേഷ് വള്ളിക്കുന്നിന്റെ പ്രതികരണം. പൊലീസുകാർക്ക് വിതരണം ചെയ്ത ഹെൽമിറ്റിന്റെ മുഖ കവചം ചവറ് കമ്പികൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്ന് ഉമേഷ് പറയുന്നു. ഒരു കല്ലെങ്ങാനും വന്നു വീണാൽ കമ്പി പൊട്ടി മുഖത്ത് കുത്തിക്കേറുമെന്ന് ഉറപ്പാണെന്നും ഉമേഷ് കുറിക്കുന്നു. ഹെൽമെറ്റ് തലയിൽ ഉറപ്പിക്കാനുള്ള ചിൻ സ്ട്രാപ്പും ആദ്യ ദിവസം തന്നെ പൊട്ടി കൈയിൽ വന്നു.

Exit mobile version