Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ സ്വർണവില താഴേക്ക്

കോഴിക്കോട് : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നു കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന വിലയിലാണ് ഇന്ന് നേരിയ ഇടിവുണ്ടായിരിക്കുന്നത്. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13910 രൂപയും പവന് 1,11,280 രൂപയുമായി.

ആഗോള വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 1.64 ശതമാനം കുറഞ്ഞ് 4,812.89 ഡോളറായി. 80.31ഡോളറാണ് ഔൺസിന് കുറഞ്ഞത്.ഇന്നലെ (തിങ്കളാഴ്ച) അസാധാരണ ചാഞ്ചാട്ടത്തിനാണ് കേരളത്തിലെ സ്വർണവിപണി സാക്ഷ്യം വഹിച്ചത്. രണ്ട് തവണ ഇടിവ് രേഖപ്പെടുത്തിയ വില പിന്നീട് രണ്ട് തവണ വർധിക്കുകയായിരുന്നു. രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 1230 രൂപ കുറഞ്ഞ് 13490 രൂപയും പവന് 9,840 രൂപ കുറഞ്ഞ് 1,07,920 രൂപയും ആയിരുന്നു.

എന്നാൽ, വൈകീട്ട് രണ്ടുതവണയായി ഗ്രാമിന് 550 രൂപ വർധിച്ച് 14040 രൂപയും പവന് 4400 രൂപ വർധിച്ച് 1,12,320 രൂപയും ആയി. രാജ്യാന്തര വിലയാകട്ടെ 5500 ഡോളറിൽ എത്തിയ ശേഷം താഴുകയും തിരിച്ചുകയറുകയും ചെയ്തു. റെക്കോഡ് വിലയായ 13,11,60 രൂപയിൽ എത്തിയ ശേഷം നാലുദിവസംകൊണ്ട് പവന് 19,880 രൂപയുടെ ഇടിവാണ് അനുഭവപ്പെട്ടത്.

Exit mobile version