Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം . സ്വകാര്യ സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് തമ്മിൽ ഏറ്റുമുട്ടിയത് . സംഭവത്തിൽ അഞ്ച് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ശനിയാഴ്ച സ്കൂളിൽ നടന്ന അടിപിടിയുടെ തുടർച്ചയായാണ് തിങ്കളാഴ്ചയും സംഘർഷം നടന്നത്. വിദ്യാർത്ഥികൾ പരാതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പൊലിസ് കേസ് എടുത്തിട്ടില്ല. സംഭവവുമായി അഞ്ചോളം വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെമെൻ്റ് സസ്പെൻ്റ് ചെയ്തു. അതേസമയം പരിക്കേറ്റ വിദ്യാർത്ഥികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലത്തിട്ട് ചവിട്ടേറ്റതിനാൽ രണ്ട് വിദ്യാർത്ഥികളെ എക്സറേ പരിശോധനക്ക് വിധേയമാക്കുകയും വിദഗ്ദ ചികിത്സക്ക് ശിപാർശ ചെയ്യുകയും ചെയ്തു. അധ്യാപകരും, മറ്റും നോക്കി നിൽക്കേ സ്കൂൾ മുറ്റത്ത് വെച്ചായിരുന്നു വിദ്യാർത്ഥികളുടെ അതിക്രമമെന്ന് ദൃക്സാസാക്ഷികൾ പറഞ്ഞു.

Exit mobile version