Site icon Fourteen Kerala – 14 Kerala News

ഒന്നിച്ചു മരിക്കാൻ വിളിച്ചുവരുത്തി, കഴുത്തിൽ കുരുക്കിട്ടു, യുവതിയുടെ സ്‌റ്റൂൾ തട്ടിമാറ്റി; അത് ആത്മഹത്യയല്ല, കൊലപാതകം

കോഴിക്കോട്: എലത്തൂരിലെ യുവതിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന് പൊലീസ്. ഒന്നിച്ചു മരിക്കാൻ വിളിച്ചുവരുത്തി തന്ത്രപരമായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്ത് വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം 24നാണ് യുവതിയെ എലത്തൂരിലെ വർക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈശാഖന്റെ ഉടമസ്ഥതയിലുള്ള വർക് ഷോപ്പാണിത്.
ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്ത് വൈശാഖന്റെ പങ്ക് വ്യക്തമായത്.വർഷങ്ങളായി വൈശാഖനും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചെറിയ കാലം മുതൽ തന്നെ വൈശാഖൻ ഈ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ചോദ്യംചെയ്യലിൽ വ്യക്‌തമായി. ഇതിനിടെ അടുത്ത കാലത്ത് യുവതി വിവാഹാവശ്യം നടത്തിയെങ്കിലും ഇയാൾ ഒഴിഞ്ഞുമാറി. കാര്യങ്ങളെല്ലാം യുവതി പുറത്തുപറയുമോയെന്ന് ഭയന്ന് പ്രതി യുവതിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ഒന്നിച്ചു ജീവിക്കാൻ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് 24-ാം തിയതി വൈശാഖൻ യുവതിയെ വർക് ഷോപ്പിലേക്ക് വിളിച്ചു വരുത്തിയത്.രണ്ട് പേർക്കും മരിക്കാനായി കുരുക്ക് തയ്യാറാക്കിയ വൈശാഖൻ യുവതി കഴുത്തിൽ കുരുക്കിട്ടയുടൻ ൾ തട്ടിമാറ്റുകയായിരുന്നു. മരണം ഉറപ്പിച്ചതിനു പിന്നാലെ ഇയാൾ സ്ഥലത്തു നിന്നും കടന്നുകളഞ്ഞതായും പൊലീസ് പറയുന്നു.
പ്രണയം നടിച്ച് ഇയാൾ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പോക്സോ വകുപ്പുൾപ്പെടെ ചേർത്താണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വർക് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് കേസ് തെളിയിക്കാൻ പൊലീസിനു തുമ്പായി മാറിയത്. തട്ടമ്പാട്ടുത്താഴം സ്വദേശികളാണ് യുവതിയും വൈശാഖനും. പ്രതിയെ ചോദ്യംചെയ്തു വരികയാണെന്ന് എലത്തൂർ പൊലീസ് വ്യക്ത‌മാക്കി.

Exit mobile version