Site icon Fourteen Kerala – 14 Kerala News

ആദിവാസി ഉന്നതിയിൽ വസ്ത്രങ്ങളെത്തിച്ച് ജെസിഐ കൊടുവള്ളി

കൊടുവള്ളി : മാനന്തവാടി ഇടവക പഞ്ചായത്തിലെ വലിയകുന്ന് ആദിവാസി ഉന്നതിയിലുള്ളവർക്ക് പുതുവസ്ത്രങ്ങളെത്തിച്ച് ജൂനിയർ ചേംബർ ഇന്റർനാഷണൽ കൊടുവള്ളി ചാപ്റ്റർ. ഉന്നതിയിൽ നടന്ന ചടങ്ങിൽ ജെസിഐ കൊടുവള്ളി ചാപ്റ്റർ പ്രസിഡന്റ് എ.പി. റഹുഫിൽനിന്ന്‌ വസ്ത്രങ്ങൾ ഏറ്റുവാങ്ങി ഇടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ സുധാകരൻ ‘കൂടെ’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ജെസിഐ ചാപ്റ്റർ സെക്രട്ടറി കെ.കെ. നിജാദ് അധ്യക്ഷനായി. സാമൂഹികപ്രവർത്തകനായ എ.കെ. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. ഇടവക പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലീലാ ബാലൻ, വലിയകുന്ന് ഉന്നതി വാർഡംഗം കെ. അർഷിദ, ജെസിഐ ട്രഷറർ, പി.വി. അലി മെഹ്റൂഫ്, ജെസിഐ കമ്യൂണിറ്റി ഡിവലപ്മെന്റ് വൈസ് പ്രസിഡന്റ് ജാബിർ കരീറ്റിപ്പറമ്പ്, പ്രോഗ്രാം ഡയറക്ടർ റാഷിദ് അമാന, നസ്‌റിൻ ഹമീദ്, സുബൈദ വായോളി, എം. ഹാജറ, ഷബ്നാ നൗഷാദ്, ജമാൽ കൊടുവള്ളി, ഫാത്തിമ നിദ എന്നിവർ സംസാരിച്ചു.

Exit mobile version