Site icon Fourteen Kerala – 14 Kerala News

ദീപക്കിന്റെ മരണം: തെരുവുനാടകം സംഘടിപ്പിച്ചു

കോഴിക്കോട് : നവമാധ്യമ സാംസ്കാരിക ജീർണതയ്ക്കെതിരേയും ദീപക്കിന്റെ മരണത്തിലെ കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും കോഴിക്കോടൻ കളിത്തട്ടിന്റെ നേതൃത്വത്തിൽ തെരുവുനാടകം സംഘടിപ്പിച്ചു.

കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിൽ അവതരിപ്പിച്ച നാടകത്തിലൂടെ സ്ത്രീസംരക്ഷണ നിയമങ്ങൾ ദുരുപയോഗംചെയ്യുന്നത് തടയണമെന്ന സന്ദേശംനൽകി.ജയശങ്കർ കിളിയങ്കണ്ടി, കെ. ജീവാനന്ദൻ, സുബ്രഹ്മണ്യൻ കുരുവട്ടൂർ, ഹെൻസലി പാലത്ത്, ഷാജിൻ പാവങ്ങാട് തുടങ്ങിയവർ നാടകത്തിൽ വേഷമിട്ടു.

Exit mobile version