Site icon Fourteen Kerala – 14 Kerala News

വന്ദേമാതരം 150-ാം വാർഷികാഘോഷം: മീഞ്ചന്ത ഹിന്ദി കോളേജിൽ

മീഞ്ചന്ത : വന്ദേമാതരത്തിന്റെയും സർദാർ വല്ലഭ്‌ ഭായി പട്ടേലിന്റെയും 150-ാം ജന്മവാർഷികാഘോഷം ഫെബ്രുവരി 28-ന് വിപുലമായ പരിപാടികളോടെ നടത്താൻ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ മീഞ്ചന്ത ഹിന്ദി കോളേജിൽ ചേർന്ന സ്വാഗതസംഘം പ്രവർത്തകസമിതിയോഗം തീരുമാനിച്ചു. സ്വാഗതസംഘം ചെയർമാനും കേരള ഹിന്ദി പരിഷത്ത് പ്രസിഡന്റുമായ ഡോ. എം.പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു.

ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ കേന്ദ്രഭരണസമിതി അംഗം ഗോപി ചെറുവണ്ണൂർ, ശ്രീകുമാരി, രാധാകൃഷ്ണൻ ഇരവിൽ, ആനന്ദകുമാർ, ദേവദാസ്, ഹസീന, പി.കെ. അമൃത, സി.എം. അർച്ചന രാജ്, അഞ്ജനരാജ് എന്നിവർ സംസാരിച്ചു.

Exit mobile version