Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ

വയനാട്ടിൽ ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അൻവർ, പള്ളിക്കോണം സ്വദേശി സുനിൽ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. രണ്ട് ആനക്കൊമ്പുകൾ ചാക്കിലാക്കി കടത്തുകയായിരുന്നു മൂവരും . ഫോറസ്റ്റ് ഇന്റലിജൻസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കിടെ ഇവർ കടന്നു കളയാൻ ശ്രമിച്ചിരുന്നു. പക്ഷെ ഫോറസ്റ്റ് റേഞ്ച് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നിലവിൽ മൂന്നുപേരും ഇപ്പോൾ റേഞ്ച് ഓഫിസറുടെ കസ്റ്റഡിയിലാണ്.

Exit mobile version