Site icon Fourteen Kerala – 14 Kerala News

വടകര റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ അഗ്നിരക്ഷാസംവിധാനം പേരിനുമാത്രം

വടകര : വടകര റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്‌ ഏരിയയിൽ തീപ്പിടിത്തമുണ്ടായാൽ അണയ്ക്കാൻ വേണ്ടത്ര സംവിധാനങ്ങളില്ല. ഇത് വാഹനങ്ങൾ പാർക്കുചെയ്യുന്ന യാത്രക്കാർക്ക് ആശങ്കയുണ്ടാക്കുന്നു. റെയിൽവേ സ്റ്റേഷനിൽ രണ്ട് പാർക്കിങ്‌ ഏരിയയാണുള്ളത്. ഇതിൽ ഒരുഭാഗത്ത് എട്ടായിരം ചതുരശ്രമീറ്ററും മറ്റൊന്ന് 6,000 ചതുരശ്രമീറ്ററുമാണ്. ഇവിടെ ഒരു ദിവസം 800-ലധികം ഇരുചക്രവാഹനങ്ങൾക്കും 200-ഓളം കാറുകൾക്കും പാർക്കുചെയ്യാനുള്ള സംവിധാനമുണ്ട്.

പെട്ടെന്ന് തീപ്പിടിത്തമുണ്ടായാൽ അണയ്ക്കുന്നതിന് ഇവിടെ മതിയായ സംവിധാനങ്ങളില്ല. റെയിൽവേ പറയുന്ന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് കരാറുകാർ പറയുന്നത്. ചെറിയ ഫയർ എക്സ്റ്റിംഗ്വിഷറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമല്ല. പാർക്കിങ്‌ സ്ഥലത്തിന് ഫയർഫോഴ്സിന്റെ എൻഒസിയും എടുത്തിട്ടില്ലെന്ന് അഗ്നിരക്ഷാസേന പറഞ്ഞു

Exit mobile version