Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബീവറേജിൽ നിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് കക്കോടി ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി. ചേളന്നൂർ സ്വദേശി തേനാടത്ത് പറമ്പിൽ വിജീഷ് (38 വയസ്സ്) നെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്.

ഇന്നലെ വൈകുന്നേരം പ്രതി കക്കോടിയിലുള്ള ബീവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജീവനക്കാർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ ചേവായൂർ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

പൊലീസ് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഇതിനു മുൻപും ബീവറേജിൽ നിന്നും മദ്യം മോഷണം നടത്തിയിട്ടുണ്ടെന്നും, സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചതിൽ നിന്ന് കുറ്റം വ്യക്തമാവുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Exit mobile version