Site icon Fourteen Kerala – 14 Kerala News

സ്കൂട്ടറിൽ പടക്കം കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിച്ചു; വടകരയിൽ രണ്ട് പേർക്ക് പരിക്ക്

വടകര: കീഴലിൽ പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. സ്കൂട്ടറിൽ പടക്കം കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഷൈജു, അശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്. അശ്വന്തിന് ഗുരുതര പരിക്കാണ്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ സഞ്ചരിച്ച സ്കൂട്ടർ കത്തി നശിച്ചു.

Exit mobile version