Site icon Fourteen Kerala – 14 Kerala News

റോഡരികിലെ അപകടഭീഷണിയായ ഉണങ്ങിയ മരം മുറിച്ചുമാറ്റി

കാക്കൂർ : ബാലുശ്ശേരി-കോഴിക്കോട് പാതയ്ക്കിടയിൽ കാക്കൂർ അങ്ങാടിക്കു സമീപത്തായി അപകടഭീഷണി ഉയർത്തിയ ഉണങ്ങിയ തണൽമരം അധികൃതർ മുറിച്ചുമാറ്റി. കാക്കൂർ അങ്ങാടിക്കു താഴെയുള്ള ഗ്രാമീണ വായനശാലയ്ക്കു സമീപമുള്ള വലിയ ആൽമരമാണ് ഉണങ്ങിയ നിലയിലുണ്ടായിരുന്നത്.

കൊമ്പുകളെല്ലാം ഏതുനിമിഷവും പൊട്ടിവീഴാമെന്ന അവസ്ഥയിലായിരുന്നു. ഇതുസംബന്ധിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. അപകടാവസ്ഥയിലായ ആൽമരം ഉടൻ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കാക്കൂർ ഗ്രാമീണവായനശാലയും അധികൃതർക്ക് പരാതി നൽകിയിരുന്നു.

Exit mobile version