Site icon Fourteen Kerala – 14 Kerala News

സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകി

കുറ്റ്യാടി : സമസ്ത നൂറാംവാർഷികത്തിന്റെ ഭാഗമായി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകി.കണ്ണൂരിലെ സ്വീകരണകേന്ദ്രത്തിലേക്കുള്ള യാത്രയിലാണ് കുറ്റ്യാടി ജില്ലയിൽ എസ്‌കെഎസ്എസ്എഫ് മേഖലാകമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രവർത്തകർ അഭിവാദ്യമർപ്പിച്ചത്.

ജാഥാ അംഗങ്ങളെ ജിഫ്രി തങ്ങൾ ഉൾപ്പടെയുള്ള നേതാക്കൾ ജംഇയ്യത്തുൽ മുഅല്ലിമീൻ, സമസ്ത കോഡിനേഷൻ ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.കുറ്റ്യാടി മുസ്‌ലിം യത്തീംഖാന ദർസ്, അറബിക് കോളേജ് വിദ്യാർഥികളും പങ്കാളികളായി. സമസ്ത കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ ജാഥാ അംഗങ്ങൾക്കും പഴങ്ങൾ, വെള്ളം എന്നിവയടങ്ങിയ കിറ്റ് നൽകി.

കുറ്റ്യാടി റെയ്ഞ്ച് ഭാരവാഹികളായ ഫൈസൽ ഫൈസി, ശരീഫ് റഹ്‌മാനി, കോഡിനേഷൻ സെക്രട്ടറി വി.കെ. റിയാസ്, ട്രഷറർ കെ.പി. ഷൗക്കത്തലി, എസ്‌കെഎസ്എസ്എഫ് ഭാരവാഹികളായ അജ്മൽ അശ്അരി, ഹാഫിസ്. മുഹമ്മദ്, റഈസ് പാറക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version