Site icon Fourteen Kerala – 14 Kerala News

മികച്ച ഭൂരിപക്ഷത്തോടെ മൂന്നാംതവണ കെ.എം. സുഷിനി

കൊടുവള്ളി : നഗരസഭയിലെ മൂന്നാം ഡിവിഷനിൽനിന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കെ.എം. സുഷിനി. വാവാട് ഈസ്റ്റ് ഡിവിഷനിൽനിന്ന്‌ സുഷിനിയുടെ മൂന്നാംവിജയമാണിത്. കോൺഗ്രസ് ടിക്കറ്റിലാണ് സുഷിനി മത്സരിച്ചത്.

സുഷിനിയുടെ ഭൂരിപക്ഷം ഇത്തവണ 538 വോട്ടായിരുന്നു. സുഷിനിയ്ക്ക് 749 വോട്ട് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി എൽഡിഎഫിലെ ഹർഷ അഖിലിന് കിട്ടിയത് 211 വോട്ടായിരുന്നു. കഴിഞ്ഞതവണ മൂന്നാം ഡിവിഷൻ ജനറൽ സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ സുഷിനി രണ്ടര വർഷം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആയിരുന്നു. ഇവണയും വാവാട് ഈസ്റ്റ് ഡിവിഷനിൽ പാർട്ടി സുഷിനിയെ തന്നെ മത്സരിപ്പിക്കുകയായിരുന്നു.

തുടർച്ചയായി മൂന്നു തവണ കൗൺസിലറായ മറ്റാരും ഇത്തവണ നഗരസഭയിൽ ഇല്ല. ഒട്ടേറെ തവണ ജനപ്രതിനിധികളായ പലരും ഇത്തവണ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിൽ സുഷിനിയുടെ വിജയത്തിന് തിളക്കമേറെയാണ്.

Exit mobile version