Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയിൽ യുഡിഎഫ് ജയാരവം സംഘടിപ്പിച്ചു

താമരശ്ശേരി : ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥികളെ അണിനിരത്തി താമരശ്ശേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ‘വിജയാരവം’ എന്നപേരിൽ ആഹ്ലാദപ്രകടനവും സമാപനയോഗവും നടത്തി. താമരശ്ശേരി ചുങ്കം ജങ്ഷനിൽനിന്നാരംഭിച്ച പ്രകടനം കാരാടിയിൽ സമാപിച്ചു. സമാപനസമ്മേളനം മുസ്‍ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ വി.എം. ഉമ്മർ ഉദ്ഘാടനംചെയ്തു.

യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.ടി. മുഹമ്മദ് ബാപ്പു അധ്യക്ഷനായി. എ. അരവിന്ദൻ, പി.സി. ഹബീബ് തമ്പി, ടി.ആർ.ഒ. കുട്ടൻ, സൈനുൽ ആബിദീൻ തങ്ങൾ, പി.എസ്. മുഹമ്മദലി, പി.ജി. മുഹമ്മദ്, കെ.വി. മുഹമ്മദ്, പി. ഗിരീഷ്‌കുമാർ, പി.പി. ഹാഫിസ് റഹ്‌മാൻ, എ.കെ. കൗസർ, കെ.എം. അഷ്‌റഫ്, എം.സി. നാസിമുദ്ധീൻ, അഷ്‌റഫ് തങ്ങൾ, എം.ടി. അയ്യൂബ്ഖാൻ എന്നിവർ സംസാരിച്ചു.

Exit mobile version