Site icon Fourteen Kerala – 14 Kerala News

കുറ്റ്യാടിയിൽ യുഡിഎഫ് ആഹ്ളാദപ്രകടനം

കുറ്റ്യാടി : കുറ്റ്യാടി ടൗൺ വാർഡിൽനിന്ന്‌ വിജയിച്ച നസീറ ഫൈസലിന്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ കുറ്റ്യാടിയിൽ ആഹ്ളാദപ്രകടനം നടത്തി.

682 വോട്ടുകൾക്കാണ് കോൺഗ്രസ് പ്രവർത്തകയായ നസീറ വിജയിച്ചത്. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നൗഷാദ് കോവില്ലത്ത് സ്വീകരണപരിപാടി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ പി.പി. ആലിക്കുട്ടി, കെ.പി. അബ്ദുൾ മജീദ്, പി. സുബൈർ, എ.സി. അബ്ദുൾ മജീദ്, കെ.പി. ഖാലിദ്, എം.ഇ. റാഷിദ്, കെ.പി. മൂസ, എ.കെ. വിജീഷ്, കെ.പി. അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version