Site icon Fourteen Kerala – 14 Kerala News

താരം മുർഷിന; രണ്ട് വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വാണിമേൽപഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക്

കോഴിക്കോട് : യു ഡി എഫ് കോട്ട തകർത്ത് താരമായി ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി മുർഷിന. മുർഷിന നേടിയ രണ്ട് വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വാണിമേൽപഞ്ചായത്ത് ഭരണം 20 വർഷത്തിന് ശേഷം ഇടതുമുന്നണിക്ക്.

വാണിമേൽ പഞ്ചായത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ ഒന്നാം വാർഡിലെ എൽ ഡി എഫ് സ്ഥാനാർഥി ടി കെ വിജീഷിന് ആറ് വോട്ടും, യു ഡി എഫ് സ്ഥാനാർഥി ബാലകൃഷ്ണന് നാല് വോട്ടും, രണ്ടാം വാർഡിൽ യു ഡി എഫ് സ്ഥാനാർഥി ശോഭയ്ക്ക് പത്ത് വോട്ടും, എൽ ഡി എഫ് സ്ഥാനാർഥി ചന്ദ്രിക്ക് പോസ്റ്റൽ വോട്ടുകൾ ഒന്നും ലഭിച്ചില്ല.

Exit mobile version