Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബാലുശ്ശേരിയിൽ സ്ഥാനാർഥിയ്ക്ക് മർദ്ദനമേറ്റതായി പരാതി

കോഴിക്കോട് : ബാലുശ്ശേരിയിൽ സ്ഥാനാർഥിയ്ക്ക് മർദ്ദനമേറ്റതായി പരാതി. നടുവണ്ണൂർ പഞ്ചായത്തിലെ 9 -ാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി എം കെ സിറാജിനാണ് മർദ്ദനമേറ്റത്. രണ്ടുപേർ ചേർന്നാണ് മർദ്ദിച്ചതെന്ന് സിറാജ് പറഞ്ഞു.

ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന ഇയാളെ യുഡിഎഫ് സ്ഥാനാർഥിയായി പരിഗണിച്ചിരുന്നില്ല ഇതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. ഇന്നലെ വൈകീട്ട് സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങവേയായിരുന്നു സിറാജിന് മർദ്ദനമേറ്റത്.പരിക്കേറ്റ സിറാജ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആരാണ് മർദ്ദിച്ചതെന്നടക്കമുള്ള കാര്യങ്ങൾ ബാലുശ്ശേരി പൊലീസ് അന്വേഷിക്കും.

Exit mobile version