Site icon Fourteen Kerala – 14 Kerala News

യുഡിഎഫ് വന്നാൽ സൗജന്യ മാലിന്യശേഖരണ പദ്ധതി നടപ്പാക്കും; സാദിഖലി തങ്ങൾ

കോഴിക്കോട് : ജനങ്ങളെ സാമ്പത്തികചൂഷണം ചെയ്ത കോഴിക്കോട് കോർപ്പറേഷൻ ഭരണാധികാരിളോട് ജനങ്ങൾക്കുള്ള വിരോധം അവർ യുഡിഎഫിന് വോട്ടുചെയ്ത് പ്രകടിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

മുഖദാർ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ടി.പി.എം. ജിഷാന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയുടെ ഭാഗമായി പള്ളിക്കണ്ടി അഴീക്കൽ റോഡിൽ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നികുതിവർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന ഭരണാധികാരികൾ വീടുകളിലുള്ള മാലിന്യം കൊണ്ടുപോകുന്നതിനുപോലും മാസം തോറും ഭീമമായ തുക വാങ്ങി ജനങ്ങളെ ചൂഷണംചെയ്യുകയാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വീടുകളിലെയും മാലിന്യം ശേഖരിക്കുന്ന സൗജന്യ മാലിന്യശേഖരണ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെയർമാൻ ടി.പി. പ്രദീപ് കുമാർ അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ്, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ, ജില്ലാ യുഡിഎഫ് കൺവീനർ അഹമ്മദ് പുന്നക്കൽ, എൻ.സി. അബൂബക്കർ, കെ. മൊയ്തീൻ കോയ, എ.വി. അൻവർ, ഫൈസൽ പള്ളിക്കണ്ടി, എൻ.വി. അബ്ദുറഹിമാൻ, വി. റസിക്, എം.പി. സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു.

Exit mobile version