Site icon Fourteen Kerala – 14 Kerala News

ഇനി മൈക്ക് പ്രചാരണ യുദ്ധം; സർക്കാർ ഖജനാവിലും മണിക്കിലുക്കം

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കേ ഇനി കളി മെക്കിൽ പ്രചാരണം അവസാ നഘട്ടത്തിലേക്ക് കടക്കുമ്പോൾ അനൗൺസ്മെന്റ്റിന് മൈക്ക് അനുമതി ഫീസായി സർക്കാർ ഖജനാവിലെത്തുന്നത് വലിയ തുകയാണ്. ഒരു ദിവസം ഒരു വാഹ നത്തിൽ അനൗൺസ്മെൻ്റിന് 750 രൂപയാണ് മൈക്ക് അനുമതി ഫീസ്. ഇങ്ങനെ ഒന്നരക്കോടിയി ലധികം രൂപ ഒരാഴ്ച്ചയ്ക്കിടെ ജില്ലയിൽനിന്ന് മാത്രം സർക്കാർ ഖജനാവിലെത്തും.

ഒരു സ്ഥാനാർഥിക്ക് പരമാവധി അഞ്ച് ദിവസം മൈക്ക് അനൗ ൺസ്മെന്റിന് അനുമതി നൽകാ മെന്നാണ് തെരഞ്ഞെടു പ്പ് കമ്മീഷൻ്റെ നിർദേശം. കഴിഞ്ഞ ദിവസം മുതൽ എല്ലാ മുന്നണികളും അനൗ ൺസ്മെന്റ്റ് പ്രചാരണം തുട ങ്ങിക്കഴിഞ്ഞു. ഇന്നും നാളെയും കൂടുതൽ അ നൗൺസ്മെന്റ് വാഹ നങ്ങൾ നിരത്തിലിറങ്ങും.

കോർപറേഷനിലെ 76 ഡിവിഷനുകളിലെയും മുന്ന് സ്ഥാനാർഥികൾ ആകെ അഞ്ച് വീതം മൈക്ക് അനുമതി വാങ്ങിയാൽ ഫീസിനത്തിൽ സർക്കാർ ഖജ നാവിലേക്ക് എട്ടര ലക്ഷം രൂപയി ലധികമെത്തും. 273 നഗരസഭ വാർഡുകളി ലെ സ്ഥാനാർഥി കളിൽനിന്ന് 30 ലക്ഷത്തി എഴു പതിനായിരം രൂപയും ലഭിക്കും. 28 ജില്ലാ പഞ്ചായത്തുകളിൽ നിന്ന് 3,15,000 രൂപയും 183 ബ്ലോക്ക് പഞ്ചായത്തു കളിൽനിന്ന് ഇരുപതരല ക്ഷത്തിലധികം രൂപയും ലഭിക്കും. മൂന്ന് മുന്നണികളുടെയും പഞ്ചായത്ത് സ്ഥാനാർഥികൾ മുന്ന് ദിവസം ഓരോ വാഹനമുപയോഗിച്ച് അനൗൺസ്മെന്റ് നട ത്തിയാൽ 91 ലക്ഷം രൂപയോളം ഫീസായി ലഭിക്കും.

ഇതിന് പുറമേ പഞ്ചായത്ത്, മുനിസിപാലിറ്റി, കോർപറേഷൻ, ജില്ല-ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ സ്വതന്ത്ര സ്ഥാനാർഥികളും അനൗൺ സ്മെൻ്റിനായി മൈക്ക് അനുമതി വാങ്ങും. കലാശക്കൊട്ട് ദിവസം വിവിധ പോഷക സംഘടനകളും വാഹനങ്ങളിൽ വൈവിധ്യമാർന്ന മൈക്ക് പ്രചാരണ രീതി കളിലൂടെ നാടും നഗരവും ഉത്സവ ലഹരിയിലാക്കും. ജില്ലയിൽ നിന്ന് ഇങ്ങനെ ചുരുങ്ങിയത് ഒ അരക്കോടിയിലധികം രൂപ മൈക്ക് അനുമതി ഇനത്തിൽ ഖജനാ വിലെത്തും.

Exit mobile version