Site icon Fourteen Kerala – 14 Kerala News

ജീവദ്യുതി’ രക്തദാനക്യാമ്പ്

കൊടുവള്ളി : കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഖ്‌റ ഹോസ്പിറ്റൽ, പോൾ ആപ്പ് എന്നിവർ ചേർന്ന് രക്തദാനക്യാമ്പ് നടത്തി. കൊടുവള്ളി സബ് ഇൻസ്പെക്ടർ വിനീത് വിജയൻ ഉദ്ഘാടാനം ചെയ്തു.

പിടിഎ പ്രസിഡന്റ്‌ ആർ.വി. റഷീദ് അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ ഇ.പി.ദീപ്തി രക്തദാന സന്ദേശം നൽകി. പ്രിൻസിപ്പൽ പി.കെ.രഞ്ജിത്ത്, സബ് ഇൻസ്പെക്ടർ ഷക്കീല, എൻഎസ്എസ് വൊളന്റിയർമാരായ ടി.സി.ഫാത്തിമ ജസ, എൻ.ഫാത്തിമ ഹിബ എന്നിവർ സംസാരിച്ചു. 120 പേർ രക്തദാനത്തിൽ പങ്കെടുത്തു. എച്ച്ഡിഎഫ്സി ബാങ്ക് രക്തദാനം നടത്തിയവർക്ക് പ്രോത്സാഹന സമ്മാനം നൽകി.

Exit mobile version