Site icon Fourteen Kerala – 14 Kerala News

കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

പൂനൂർ : പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി വിജയോത്സവം പദ്ധതിയിൽ വിദ്യാർഥികൾക്ക് എജുകെയർ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പരീക്ഷയിൽ മുന്നേറുന്നതിനും ഭാവി മെച്ചപ്പെടുത്താൻ സ്വയംധാരണയുണ്ടാവുകയുമാണ് ലക്ഷ്യം. പിടിഎ പ്രസിഡന്റ് എൻ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകൻ പി.കെ. മഹേഷ് അധ്യക്ഷനായി. സംസ്ഥാന മുൻ വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ പി. രാജീവൻ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ. ഇ.എസ്. സിന്ധു, വി. അബ്ദുൾ സലീം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ. ജെമിനി, ഡോ. സി.പി. ബിന്ദു, കെ. അബ്ദുൾ ലത്തീഫ്, സിനി ഐസക്, സി.കെ. മുഹമ്മദ് ബഷീർ, വി.എച്ച്. അബ്ദുസലാം എന്നിവർ സംസാരിച്ചു.

Exit mobile version