Site icon Fourteen Kerala – 14 Kerala News

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു

കൊടുവള്ളി: മുനിസിപ്പൽ മുസ്‌ലിം ലീഗിന്റെ കീഴിൽ മാനിപുരത്ത്‌ പ്രവർത്തനമാരംഭിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഖത്തർ ചാപ്റ്റർ പ്രതിനിധികൾ, ഒ.കെ. അഷ്റഫ്, ജിസിസി കെഎംസിസി കളരാന്തിരി, മുഹമ്മദ് ഹസ്സൻ കണ്ടാല, ദമാം കെഎംസിസി കൊടുവള്ളി മണ്ഡലം എന്നിവർ സ്പോൺസർ ചെയ്ത ഫണ്ട് സാദിഖലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി. സെന്ററിന്റെ വെബ്സൈറ്റ് ഉദ്ഘാടനം പി.എം.എ. സലാം നിർവഹിച്ചു. ഫിസിയോതെറപ്പി സെന്ററിന്റെ ഉദ്ഘാടനം എം.കെ. രാഘവൻ എംപി നിർവഹിച്ചു. 

ഖത്തർ കെഎംസിസി ജില്ലാ കമ്മിറ്റി പ്രതിനിധികളിൽ നിന്നു ഡയാലിസിസ് യന്ത്രം എം.കെ. മുനീർ എംഎൽഎ ഏറ്റുവാങ്ങി. ആർഒ പ്ലാന്റ് ഉദ്ഘാടനം ഉമ്മർ പാണ്ടികശാലയും ലിഫ്റ്റ് ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎയും നിർവഹിച്ചു. ഫാർമസിയുടെ ഉദ്ഘാടനം വി.എം. ഉമ്മർ നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ഡയാലിസിസ് സെന്റർ ചെയർമാൻ എം.എ. റസാഖ് അധ്യക്ഷത വഹിച്ചു.വർക്കിങ് ചെയർമാൻ എ.പി. മജീദ് ,കൺവീനർ കെ.കെ.എ. ഖാദർ , ഇബ്രാഹിം എളേറ്റിൽ, കൊടുവള്ളി നഗരസഭാധ്യക്ഷൻ അബ്ദു വെള്ളറ, അലി മാനിപുരം, വി.കെ. അബ്ദു ഹാജി, പി. മോഹനൻ, അസ്‌ലം ചെറുവാടി, എൻ.സി. അബൂബക്കർ, ഡോ.ടി.പി. അഷ്റഫ്, ഡോ. വി. ഇദ്രീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Exit mobile version