Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് സൗത്ത് ബീച്ചിൽ കണ്ടെത്തിയ മൃതദേഹം ഓട്ടോ ഡ്രൈവറുടേത്; അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിൽ കണ്ടെത്തിയ മൃതദേഹം ഓട്ടോ ഡ്രൈവറുടേത്. ഇന്ന് രാവിലെയാണ് സൗത്ത് ബീച്ചിൽ കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ്. രാവിലെ ആറു മണിയോടെ ബീച്ചിൽ എത്തിയവരാണ് കടൽഭിത്തിയിൽ തല കുടുങ്ങിയ നിലയിൽ ഇയാളുടെ മൃതദേഹം കണ്ടത്.തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആസിഫിനെ ബുധനാഴ്‌ച വൈകീട്ട് ബീച്ചിൽ കണ്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു. ഓട്ടോയും സമീപത്തായി ഉണ്ടായിരുന്നു.

മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്‌റ്റ് പൂർത്തിയാക്കിയ ശേഷം പോസ്‌റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റും. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version