Site icon Fourteen Kerala – 14 Kerala News

കേന്ദ്ര തൊഴിൽനിയമ ഭേദഗതി ആദായനികുതി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

കോഴിക്കോട് : കേന്ദ്ര തൊഴിൽനിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ ആദായനികുതി ഓഫീസ് മാർച്ചും ധർണയും നടത്തി. പ്രതിഷേധസൂചകമായി ഉത്തരവിന്റെ കോപ്പി കത്തിച്ചു.

സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്തു. എഐടിയുസി സംസ്ഥാനകമ്മിറ്റി അംഗം പി.വി. മാധവൻ അധ്യക്ഷനായി. പി.കെ. മുകുന്ദൻ, പി.കെ. നാസർ, ഐ.വി. രാജേന്ദ്രൻ, ഒ.കെ. സത്യ, മാമ്പറ്റ ശ്രീധരൻ, സി. രാജീവൻ, ബോധി സത്യൻ, എം.പി. സൂര്യനാരായണൻ, സി. നാസർ, പി.കെ. സന്തോഷ്, ധർമജൻ എന്നിവർ സംസാരിച്ചു.

Exit mobile version