Site icon Fourteen Kerala – 14 Kerala News

എല്ലാം എഗ്രയിഡ് ; എകാഭിനയ കലയിൽ സത്യൻ മുദ്രയുടെ വിജയഗാഥ തുടരുന്നു

കൊയിലാണ്ടി: 27 പ്രതിഭകൾ 27 വ്യത്യസ്ത പ്രമേയങ്ങളുമായി വേദിയിൽ തകർത്തഭിനയിച്ചപ്പോൾ അണിയറയിൽ ആഹ്ലാദ തിമർപ്പിൽ ഏക ഗുരു. പഠിപ്പിച്ചകുട്ടികൾക്കെല്ലാം എ ഗ്രയിഡ്. എകാഭിനയ കലയിൽ സത്യൻ മുദ്രയുടെ വിജയഗാഥതുടരുന്നു.

വേടൻ മുതൽ തീച്ചാമുണ്ടി വരെയുള്ള പ്രതിരോധത്തിന്റെ കഥാനുറുങ്ങുൾക്ക് നാടകീയത നൽകിയാണ് നേട്ടം കൊയ്തത്. ഇക്കുറി യുപി, എച്ച്എസ് വിഭാഗങ്ങളിലായി മോണോ ആക്ടിൽ മത്സരിച്ച 27 മത്സരാർത്ഥികളുടെ ഗുരു സത്യൻ മുദ്രയാണ്.

എല്ലാവർക്കും മികച്ച വിജയം. കഥ മെനയാൻപ്രശസ്ത നാടക രചയിതാക്കളുടെ സഹായമുണ്ട്. വിവിധ ജില്ലകളിൽ നിന്നും 11 പേർ സംസ്ഥാനമത്സരത്തിൽ മാറ്റുരക്കും. ഏറ്റവും പുതിയ വിഷയം.വേടൻ, ചന്തയിൽ ചൂടി വിൽക്കുന്ന പെണ്ണ്. മാടൻ മോക്ഷം, പഹൽഗാം ‘സൂംബാ ഡാൻസ്, മുച്ചിലോട്ട് ഭഗവതി, സാക്ഷി മാലിക്, തുടങ്ങി പുതിയ വിഷയങ്ങളാണ് ഈ വർഷത്തെ സ്പ്യഷൽ.പരിശീലന കുപ്പായത്തിന് പിന്നിൽ സത്യന് കച്ചവട മനസ്സില്ല. നിരവധി പേരെ പരിശീലിപ്പിച്ചത് സൗജന്യമായി. കുട്ടികൾ ഇഷ്ട്ടത്തോടെ നൽകുന്ന ദക്ഷിണയിൽ ഈ ഗുരു ഹൃദാർത്ഥനാണ്.

Exit mobile version