Site icon Fourteen Kerala – 14 Kerala News

കാൽനൂറ്റാണ്ടിൻ്റെ കുത്തക ; സംസ്‌കൃതം നാടക മത്സരം 26 വർഷമായി പൊയിൽക്കാവിന് സ്വന്തം

കൊയിലാണ്ടി ​: വിട്ടു തരില്ലെന്നത് കട്ടായം. സം​സ്കൃ​ത നാ​ട​ക​ത്തി​ൽ ഇ​ത്ത​വ​ണ​യും തി​ള​ങ്ങി പൊ​യി​ൽകാവ് ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗം സംസ്‌കൃതം നാടക മത്സരം കഴിഞ്ഞ 26 വർഷമായി പൊയിൽക്കാവിന്റെ കുത്തകയാണ്.

മഹാകവി ഭാസൻ രചിച്ച അഭിഷേകനാടകം വേദിയിൽ അവതരിപ്പിച്ചാണ് ഇത്തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രാമായണ കഥയിലെ സീതാപഹരണം , ബാലി സുഗ്രീവ വൈര്യം, ബാലിവധം, സുഗ്രവാ ഭിഷേകം, ഹനൂമാൻ ലങ്കയിലെത്തി സീതയെ കാണുന്നതും ലങ്കാദഹനം, രാവണവധം തുടങ്ങിയ വിഷയങ്ങളാണ് നാടകത്തിലെ പ്രതിപാദ്യവിഷയങ്ങൾ. പത്തുപേര ടങ്ങുന്ന ടീമാണ് വേദിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചത്.

ഇവാജിത്ത്, അർച്ചന, ഗായത്രി, ആര്യ, ബാൽ നായറൂൺ, അനുഗ്രഹ്, ഹരി മോഹൻ, ഹർഷിത്ത്, കൗഷിക്, ചിന്മയ് തുടങ്ങിയവരാണ് അഭിനേതാക്കൾ. നാടക മത്സരത്തിൽ മികച്ച നടനായി ചിന്മയ് യെ തെരഞ്ഞെടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷവും മികച്ച നടൻ ചിന്മയ് ആയിരുന്നു. കൊയിലാണ്ടി സംസ്‌കൃത കൊളേജിലെ അധ്യാപകനായ കെ എം സുരേഷ് ബാബു വാണ് നാടകം സംവിധാനം ചെയ്തത്.

കഴിഞ്ഞ 26 വർഷവും കുട്ടികളെ നാടക മത്സരത്തിന് തയ്യാറാക്കിയത് ഇദ്ദേഹമാണ്. സംസ്ഥാന നാടക മത്സരത്തിൽ 15 തവണ പൊയിൽകാവ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഇത്തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കുമെന്ന് മത്സരാർഥി കൾ പറയുന്നു.സ്കൂളിലെ അധ്യാപകനായ സുരേഷ് ഉണ്ണിയും ദിജി ടീച്ചറുമാണ് നാടക പരിശീലനത്തിൽ കുട്ടികളെ സഹായിച്ചത്.

Exit mobile version