Site icon Fourteen Kerala – 14 Kerala News

ഭൂമിവാതുക്കൽ ടൗണിലെ റോഡിൽ ഗർത്തം രൂപപ്പെട്ടു


കോഴിക്കോട്
: ഭൂമിവാതുക്കൽ ടൗണിലെ മധ്യത്തിൽ റോഡിൽ ഗർത്തം രൂപപ്പെട്ടു. ടൗണിലെ യുകെ മെഡിക്കൽസിന് മുൻപിലാണ് ഗർത്തം രൂപപ്പെട്ടത്. കഴിഞ്ഞദിവസമാണ് റോഡിലെ ടാറിങ്ങിന്റെ ഭാഗം അടർന്ന് ഗർത്തം രൂപപ്പെട്ടത്. ഇതുമൂലം വാഹനങ്ങൾ റോഡിൽ തള്ളിപ്പോകാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്.

വാഹനങ്ങൾ തള്ളിപ്പോകുന്നത് ഒഴിവാക്കാൻ നാട്ടുകാർ ചുവപ്പുകൊടിയും ബോക്സും സ്ഥാപിച്ചിട്ടുണ്ട്. ഭൂമിവാതുക്കൽ ടൗൺ നവീകരണത്തിന്റെ ഭാഗമായാണ് വർഷങ്ങൾക്കുമുൻപ്‌ റോഡ് വീതികൂട്ടിയത്. കുടിവെള്ളപൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചിരുന്നു. ആ ഭാഗത്താണ് ഇപ്പോൾ ഗർത്തം രൂപപ്പെട്ടത്. ഇത് അടിയന്തരമായി നന്നാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.

Exit mobile version