Site icon Fourteen Kerala – 14 Kerala News

എൽ ഡി എഫ് നേർക്കുനേർ: കോഴിക്കോട് നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ

കോഴിക്കോട് : നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ . നാദാപുരം പഞ്ചായത്തിലെ ഇയ്യംങ്കോട് ഒന്നാം വാർഡിൽ നിന്നാണ് സി പി ഐ എമ്മും സി പി ഐയും നാമനിർദ്ദേശ പത്രിക നൽകിയത് . ഈ വിഷയവുമായി ബന്ധപ്പെട്ട് മുൻപ് ചർച്ചകൾ നടത്തിയെങ്കിലും ഇരുകൂട്ടരും പിന്തിയാൻ തയ്യാറായില്ല.

മുന്നണി ധാരണ പ്രകാരം സി പി ഐക്ക് നൽകിയതാണ് ഒന്നാം വാർഡ്. പാർട്ടി ചിഹ്നത്തിൽ ദിനേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പ്രചാരണം അടക്കം നടത്തിയിരുന്നു. എന്നാൽ ഇവിടെ സി പി ഐക്ക് വോട്ടില്ലെന്നും പരമാവധി വോട്ടുകൾ ഉള്ളത് സി പി ഐ എമ്മിനാണെന്നും, അതിനാൽ തന്നെ ഇയ്യംങ്കോട് സി പി ഐ എമ്മാണ് മത്സരിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി വാർഡ് കമ്മറ്റി രംഗത്ത് വന്നു .

നേതൃത്വമായി ചർച്ച നടത്തിയെങ്കിലും സി പി ഐക്ക് നൽകിയ സീറ്റ് തിരിച്ചെടുക്കാൻ ആവില്ലെന്നും സി പി ഐ തന്നെ മത്സരിക്കണമെന്നും നേതൃത്വം വ്യക്തമാക്കി . എന്നാൽ നാമ നിർദ്ദേശ പത്രിക പിൻവലിക്കില്ലെന്ന് സി പി ഐ എമ്മും നിലപാട് ഉറപ്പിച്ചു.

Exit mobile version