Site icon Fourteen Kerala – 14 Kerala News

സാൽപിഡോ ജൂനിയർ ഫുട്‌ബോൾ: ഒഎഫ്എ തൃക്കരിപ്പൂർ ചാമ്പ്യന്മാർ

കോഴിക്കോട് : തെക്കേപ്പുറം സ്പോർട്‌സ് ക്ലബ് നടത്തിയ രണ്ടാമത് ഓൾ കേരള സാൽപിഡോ ജൂനിയർ ഫുട്‌ബോൾ ടൂർണമെന്റ് ഫൈനലിൽ സ്പോർട്ടിങ്‌ ക്ലബ് കേരളയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി ഒഎഫ്എ തൃക്കരിപ്പൂർ ചാമ്പ്യന്മാരായി.

സാൽപിഡോ ചെയർമാൻ ഇജാസ് മുസ്തഫ ഉദ്ഘാടനംചെയ്തു. വിജയികൾക്ക് തെക്കേപ്പുറം സ്പോർട്‌സ് ക്ലബ് പ്രസിഡന്റ് എൻ. കുഞ്ഞഹമ്മദ് സമ്മാനദാനം നിർവഹിച്ചു. സാൽപിഡോ സിഇഒ കെ.കെ. മുസ്തഫ മുഖ്യാതിഥിയായി. സെക്രട്ടറി എൻ. സുഹൈൽ, വൈസ് പ്രസിഡന്റ് കെ. അൽത്താഫ്, പി.വി. സുബൈർ, ട്രഷറർ നജം എന്നിവർ സംസാരിച്ചു.

Exit mobile version