Site icon Fourteen Kerala – 14 Kerala News

കൊയിലാണ്ടി ഒരുങ്ങുന്നു; ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ പന്തലിന് കാൽനാട്ടി

കൊയിലാണ്ടി: നവംബർ 24 മുതൽ 28 വരെ കൊയിലാണ്ടിയിൽ നടക്കുന്ന 64-ാമത് ജില്ലാ കലോത്സവത്തിന്റെ പന്തലിന് കാൽനാട്ടി. കാൽ നാട്ടൽ കർമ്മം ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൾ പ്രദീപ് കുമാർ എൻ.വി നിർവ്വഹിച്ചു. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സ്റ്റേജ് &പന്തൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി . കമ്മിറ്റിയുടെ ചെയർമാൻ കെ.കെ വൈശാഖ് കൺവീനർ മിഥുൻ ലാൽ ആർ. ജെ, സി. ബൈജു, ബി.എൻ ബിന്ദു, സീമ ബൈജു, നിഖിൽ മോഹൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ജി. വി.എച്ച്.എസ്.എസ് കൊയിലാണ്ടി പ്രധാനാധ്യാപിക ഷജിത ടി, പിടിഎ പ്രസിഡണ്ട് എ. സജീവ് കുമാർ, ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി എസ്.എം.സി പ്രവീൺ കുമാർ പി, ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി പി.ടി.എ പ്രസിഡണ്ട് ലായിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Exit mobile version