Site icon Fourteen Kerala – 14 Kerala News

പൂനൂർ പാലം പുനർനിർമാണം: പ്രാഥമിക ജോലികൾ തുടങ്ങി

പൂനൂർ : കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിലെ പൂനൂർ പാലം പുനർനിർമാണ പ്രവൃത്തി തുടങ്ങുന്നു. പൈലിങ് ജോലികൾക്കു വേണ്ടിയുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. കിഫ്ബിയിൽ നിന്ന് അനുവദിച്ച 4.8 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമിക്കുക.

നിലവിലെ പാലത്തിനു 50 വർഷത്തിൽ കൂടുതൽ പഴക്കമുണ്ട്. വീതി കുറവും ബലക്ഷയവും കാരണം പാലം പുതുക്കി പണിയണമെന്ന ആവശ്യത്തിനു തന്നെ വർഷങ്ങളുടെ പഴക്കമുണ്ട്. ബലക്ഷയം നേരിടുന്ന പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തിയിരുന്നു.

പൂനൂർ പാലം പുതുക്കി പണിയുന്നതിനും അങ്ങാടി നവീകരണത്തിനുമായി 2017ൽ 10 കോടി രൂപയാണ് അനുവദിച്ചത്. പഴയ പാലത്തിനു സമാന്തരമായാണ് പുതിയ പാലം നിർമിക്കുന്നത്.

Exit mobile version