Site icon Fourteen Kerala – 14 Kerala News

മഴയിൽ ക്ഷേത്രക്കുളത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു

പന്തീരാങ്കാവ് : പാലാഴി മഹാവിഷ്ണുക്ഷേത്ര കുളത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് കുളത്തിലേക്ക് വീണു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ, ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായതോടെയാണ് ആൽത്തറയോടുചേർന്ന ഭാഗം ഇടിഞ്ഞത്.

കുളത്തിന്റെ അടിവശംമുതൽ 20 അടിയോളം ഉയരത്തിലുള്ള മതിലാണ് ഇടിഞ്ഞത്. മണ്ഡലവ്രതം തുടങ്ങിയതിന്റെ തിരക്ക് രാവിലെ മുതലുണ്ടായിരുന്നു. വൈകീട്ടായതിനാൽ വൻദുരന്തം ഒഴിവായി.

Exit mobile version