Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ജില്ലാ മിനി അത്‌ലറ്റിക് മീറ്റിന് തുടക്കമായി

കോഴിക്കോട് ജില്ലാ മിനി പ്രമോഷൻ അത്‌ലറ്റിക് മീറ്റിന് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. രണ്ടുദിവസമായി നടക്കുന്ന ജില്ലാ മിനി മീറ്റിന് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻറ് നോബിൾ കുര്യാക്കോസ് സ്വാഗതം പറഞ്ഞു .

കോഴിക്കോട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻറ് മെഹൂറൂഫ് മണലോടി ഉദ്ഘാടനം ചെയ്ത ചാമ്പ്യൻഷിപ്പിൽസംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ മെമ്പർമാരായ വി.കെ തങ്കച്ചൻ, പ്യാരിൻ എബ്രഹാം, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ മെമ്പർമാരായ സി.റ്റി ഇല്യാസ്, അബിമോൻ മാത്യു, ഷെഫിക്, അബ്ദുൽ അസീസ്, വിനോദ് ജോസ്, ഹസ്സൻ, വി.കെ സാബിറ, മോളി ഹസൻ, എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലാ അതലറ്റിക്ക് അസോസിയേഷൻ ട്രഷറർ ഇബ്രാഹിം ചീനിക്ക ചടങ്ങിന് നന്ദി പറഞ്ഞു.

രണ്ടുദിവസമായി നടക്കുന്ന മീറ്റിൽ ഏകദേശം 2000 കുട്ടികൾ പങ്കെടുക്കുന്നു. മീറ്റിന്റെ ആദ്യദിവസം സഫയർ സെൻറർ സ്കൂൾ 46 പോയിന്റുമായി ഒന്നാംമുന്നിട്ട് സ്ഥാനത്തും, ഭാരതീയ വിദ്യാഭവൻ ചേവായൂർ 43 പോയിന്റുമായി രണ്ടാം സ്ഥാനത്തും, 37പോയിന്റുമായി പ്രസ്റ്റീജ് പബ്ലിക്ക് സ്കൂളും മുന്നിട്ട് നിൽക്കുന്നു.

Exit mobile version