Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് 257 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : 257 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഫറോക്ക് സ്വദേശി കരുവൻതിരുത്തി സി.പി. റംഷാദ്(25)നെയാണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്.

കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപത്തുനിന്ന് വെള്ളിയാഴ്ചയാണ് പിടികൂടിയത്. ഇൻസ്പെക്ടർ എൻ. പ്രജീഷ്, എസ്‌ഐ ജാക്സൺ ജോയി എന്നിവരും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് ഇയാളെ പിടികൂടിയത്.

Exit mobile version