Site icon Fourteen Kerala – 14 Kerala News

പോക്സോ കേസിൽ 74 വർഷം കഠിനതടവും 85,000 രൂപ പിഴയും

നാദാപുരം : എൽപി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 74 വർഷം കഠിനതടവും 85,000രൂപ പിഴയുംവിധിച്ച് നാദാപുരം പോക്സോ കോടതി. പ്രതിയായ ആയഞ്ചേരി തറോപ്പൊയിൽ സ്വദേശി കുനിയിൽ ബാലനെ(61)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്. 2024 ജനുവരിയിലാണ് സംഭവം.

കുട്ടിയുടെ അമ്മ മരണപ്പെട്ടസമയത്ത് വീട്ടിൽ രക്ഷാകർത്താവായി സ്വയംഎത്തിയ പ്രതി പല ദിവസങ്ങളിലും കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സ്കൂൾ അധ്യാപികയോട് കുട്ടി വിവരംപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സംഭവംപുറത്തുവന്നത്. തൊട്ടിൽപ്പാലം ഇൻസ്പെക്ടർ ടി.എസ്. ബിനുവാണ് അന്വേഷണംനടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

Exit mobile version