Site icon Fourteen Kerala – 14 Kerala News

ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; അഞ്ച് പേർ മരിച്ചു

തമിഴ്നാട് ശിവകാശിയിലെ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ചു. നകലപുരം സ്വദേശികളായ കുമാർ (46),ശെൽവം (50),പെരിയ സ്വാമി(55) എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.

ശ്രീവില്ലിപുത്തൂർ മധുര റോഡിലെ നഗലാപുരത്താണ് സ്ഫോടനമുണ്ടായത്. എട്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഏഴ് മുറികൾ പുരാണമായും തകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. നൂറിലധികം പേർ ജോലി ചെയ്യുന്ന പടക്ക നി‍ർമാണശാലയുടെ കെമിക്കൽ ബ്ലൻഡിംഗ് വിഭാഗത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 20 പേരോളം ഈ ഭാഗത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഭവത്തിൽ നത്തംപാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version