Site icon Fourteen Kerala – 14 Kerala News

ഗാന്ധിഫെസ്റ്റ്: വിളംബരഗാഥ നടത്തി

വടകര : ഗാന്ധിഫെസ്റ്റിനോടനുബന്ധിച്ച് അഞ്ചുവിളക്കിന് സമീപത്ത് വിളംബരഗാഥ സംഘടിപ്പിച്ചു. ഗായകൻ വി.ടി. മുരളിയുടെ നേതൃത്വത്തിൽ സ്കൂൾവിദ്യാർഥികളും നാദാപുരം റോഡിലെ പാട്ടുകൂട്ടം ഗായകരും ദേശാഭിമാനഗാനങ്ങൾ കോർത്തിണക്കി ഗാനങ്ങൾ ആലപിച്ചു. വിദ്യാർഥികൾ കെയ്‌ക്ക് മുറിച്ച് ഗാന്ധിജിയുടെ ജന്മദിനം ആഘോഷിച്ചു.

സ്വാഗതസംഘം ചെയർമാൻ മനയത്ത് ചന്ദ്രൻ ഗാന്ധിപ്രതിമയിൽ ഹാരാർപ്പണം നടത്തി. തുടർന്ന് നടന്ന പുഷ്പാർച്ചനയിൽ കെ.കെ. രമ എംഎൽഎ, പി. ഹരീന്ദ്രനാഥ്, വി.ടി. മുരളി, വിനോദ് പയ്യട, പി.കെ. രാമചന്ദ്രൻ, സി. കുമാരൻ, പി. പ്രദീപ് കുമാർ, വി.ടി. ബാലൻ, അച്യുതൻ പുതിയെടുത്ത്, കെ.പി. അമ്മുക്കുട്ടി, കെ.കെ. മുഹമ്മദ്, പ്രശാന്തി പറമ്പത്ത്, പുറന്തോടത്ത് സുകുമാരൻ, ടി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version