Site icon Fourteen Kerala – 14 Kerala News

കാഞ്ഞാംവയൽ നടപ്പാലം കെട്ടുതകർന്ന് അപകടാവസ്ഥയിൽ

കട്ടിപ്പാറ : കട്ടിപ്പാറ, പുതുപ്പാടി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാഞ്ഞാംവയൽ നടപ്പാലം പാർശ്വഭിത്തിയുടെ കെട്ടുതകർന്ന് അപകടഭീഷണിയിൽ. കട്ടിപ്പാറ പയോണ വാർഡിനെയും പുതുപ്പാടിയിലെ ഈങ്ങാപ്പുഴ വാർഡിനെയും ബന്ധിപ്പിക്കുന്ന ഈങ്ങാപ്പുഴ-കോൺവെന്റ്-കാഞ്ഞാംവയൽ പാതയിലെ പാലമാണ് അപകടാവസ്ഥയിലായത്.

ഈങ്ങാപ്പുഴ വാർഡിനെ ബന്ധിപ്പിക്കുന്ന ഭാഗത്തെ കരിങ്കല്ലുകൊണ്ടുള്ള കെട്ടുതകർന്ന് പാറക്കല്ലുകളിലേറെയും പുഴയിലേക്കുപതിച്ചനിലയിലാണ്. കുറച്ച്‌ കല്ലുകൾക്കുമേലാണ്‌ കോൺക്രീറ്റ് ബീമുള്ളത്‌. അതിനാൽ ഏതുസമയത്തും ഇടിഞ്ഞുവീഴാമെന്ന അവസ്ഥയിലാണ്. പാലം തകർന്നാൽ കാഞ്ഞാംവയൽ, വേനക്കാവ്, പ്ലാപ്പറ്റ മേഖലയിലുള്ളവർ ആശ്രയിക്കുന്ന നടവഴി ഇല്ലാതാവും.

Exit mobile version