Site icon Fourteen Kerala – 14 Kerala News

പാനൂരിൽ വീടിന് തീപിടിച്ചു; ആറ് ലക്ഷം രൂപയുടെ നഷ്ടം, ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

പാനൂർ : പാനൂരിനടുത്ത് കീഴ്മാടത്ത് വീടിന് തീപിടിച്ചു. കീഴ്മാടം – പാനൂർ റോഡിൽ മര മില്ലിന് സമീപം കണ്ടോത്ത് ഹമീദിൻ്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. പോർച്ചിലുണ്ടായിരുന്ന ബൈക്കും, ഇലക്ട്രോണിക് ലൈറ്റുകളും അനുബന്ധ വസ്തുക്കളും ഉൾപ്പെടെ പൂർണമായും കത്തി നശിച്ചു.

ജനലുകളും ഹാളിലുണ്ടായിരുന്ന സോഫയും മറ്റു ഉപകരണങ്ങളും ഭാഗികമായി കത്തി ഉപയോഗശൂന്യമായി. വീടിന്റെ പോർച്ചിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ വീട്ടുകാരെ അറിയി ക്കുകയും തീയണക്കുകയുമായിരുന്നു. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. ആറു ലക്ഷത്തിൽപരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Exit mobile version