Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് അടച്ചിട്ട വീട് കുത്തിതുറന്ന് 25 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പറമ്പിൽ ബസാറിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. വെസ്റ്റ്ഹിൽ സ്വദേശി അഖിലാണ് പിടിയിലായത്. മല്ലിശ്ശേരി താഴം മധുവിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണം മോഷണം പോയ കേസിലാണ് ഇയാളെ പിടികൂടിയത്.ഇയാൾ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. ഞായറാഴ്ച കക്കോടിയിൽ മോഷണശ്രമം നടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും ഇയാൾ ഇറങ്ങി ഓടുന്നതിനിടെ പോലീസ് പിടികൂടുകയുമായിരുന്നു. വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.

വീട്ടുകാർ സ്ഥലത്തില്ലെന്ന് മനസ്സിലാക്കി രാത്രി പത്തുമണിയോടെയാണ് പ്രതി മോഷണം നടത്തിയത്. ആശുപത്രി ആവശ്യത്തിനായി പോയ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം തിരിച്ചറിഞ്ഞത്. വീടിന്റെ മതിലിന് അപ്പുറമുള്ള ഇടവഴിയിലൂടെ ഒരാള്‍ നടന്നു പോകുന്നതും വീട്ടുവളപ്പിലേക്ക് പ്രവേശിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ടെറസിൽ കയറി മുകൾഭാഗത്തെ വാതിൽ തുറന്ന് അകത്തുകയറി എന്നാണ് പ്രാഥമിക നിഗമനം.

Exit mobile version