Site icon Fourteen Kerala – 14 Kerala News

സ്കൂൾബസ് മതിലിലിടിച്ചു: കുട്ടികൾക്ക് രക്ഷയായത് ഡ്രൈവറുടെ മനോധൈര്യം

പേരാമ്പ്ര : പേരാമ്പ്ര ഒലീവ് പബ്ലിക് സ്കൂൾബസ് മതിലിലിടിച്ചു. ബ്രേക്ക് നഷ്ടമായതിനെത്തുടർന്ന് ബസ് ഡ്രൈവർ മതിലിൽ ഇടിച്ചുനിർത്തി വലിയ അപകടം ഒഴിവാക്കുകയായിരുന്നു. കെജി, എൽപി, യുപി ക്ലാസുകളിൽ പഠിക്കുന്ന 13-ഓളം കുട്ടികളായിരുന്നു ബസ്സിലുണ്ടായിരുന്നത്. ഇവരെ പേരാമ്പ്രയിലെ ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും കാര്യമായ പരിക്കില്ല.

തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ബസ്‌ ഡ്രൈവറായ കരീമിന്റെ മനോധൈര്യമാണ് കുട്ടികൾക്ക് രക്ഷയായത്. സ്കൂളിൽനിന്ന് കുട്ടികളെ കയറ്റി പുറത്തേക്കിറങ്ങിയ ഉടനെ ബ്രേക്ക് നഷ്ടമായി സ്കൂളിന്റെ പ്രധാന ഗേറ്റ് ഇടിച്ചുതെറിപ്പിച്ചു. അതിവേഗം താഴേക്കുനീങ്ങിയ ബസിനെ സ്കൂൾമതിലിൽ ഡ്രൈവറുടെ വശംമാത്രം ഇടിച്ച് നിർത്തുകയായിരുന്നു.

Exit mobile version