Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കളക്ട്രേറ്റില്‍ ഓണാഘോഷത്തിനിടെ ലൈംഗികാതിക്രമം; ജീവനക്കാരിയുടെ പരാതിയില്‍ അന്വേഷണം

കോഴിക്കോട് : കോഴിക്കോട് കളക്ട്രേറ്റില്‍ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം. കെ സെക്ഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വരാന്തയില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരി എ.ഡി.എമ്മിന് പരാതി നല്‍കി. പരാതിയില്‍ എ.ഡി.എം ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം.

ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരാതി പൊലീസിന് കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് എഡിഎം വ്യക്തമാക്കി. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് ആഭ്യന്തര അന്വേഷണം നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ കളക്ടര്‍ കൂടി പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം.

Exit mobile version